
ലണ്ടൻ: ലണ്ടനിലെ ഹീത്രോയിൽ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്. പ്രാദേശിക സമയം, ഇന്നലെ രാവിലെ 11.50ന് പുറപ്പെട്ട വിമാനം അയർലൻഡിന് മുകളിൽ വച്ച് സാങ്കേതിക പ്രശ്നം നേരിട്ടു. 37,000 അടി ഉയരത്തിലായിരുന്ന വിമാനം മിനിറ്റുകൾക്കുള്ളിൽ 9,000 അടിയിലേക്ക് താഴ്ത്തി. ഇന്നേരം അടിയന്തര സന്ദേശം പുറപ്പെടുവിച്ചത് ആശങ്ക സൃഷ്ടിച്ചെങ്കിലും വിമാനം ലണ്ടനിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കി. അടിയന്തര ലാൻഡിംഗിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |