SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.23 AM IST

വിഖ്യാത നോവലിസ്റ്റ് ജെഫ്രി ആർചറിന് വിട

d

ലണ്ടൻ:നിരവധി ബെസ്റ്റ് സെല്ലറുകൾ രചിച്ച ലോകപ്രശസ്ത എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എം.പിയുമായ ജെഫ്രി ആർചറിന് (86)വിട. ലണ്ടനിലെ തെംസ് നദിക്ക് അഭിമുഖമായ വസതിയിൽ തിങ്കളാഴ്ച പതിവ് എഴുത്തുകൾക്കിടെയാണ് അന്ത്യം. മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

മരണത്തിന് തലേദിവസം ലണ്ടനിലെ ലെസ്റ്റർ സ്ക്വയർ തിയേറ്ററിൽ തന്റെ 27 -ാമത്തെ നോവൽ 'ആദം ആൻഡ് ഈവി'ന്റെ പ്രമോഷൻ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. നോവൽ ഇന്നലെ പുറത്തിറക്കേണ്ടതായിരുന്നു. നിശ്ചയിച്ചതുപോലെ പുസ്തകം ആഗോളതലത്തിൽ പുറത്തിറക്കുകയും ചെയ്തു.

അഞ്ച് ദശാബ്ദം നീണ്ട കരിയറിനിടെ ജെഫ്രിയുടെ 32 കോടിയിലേറെ പുസ്തകങ്ങളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. ക്ലിഫ്റ്റൺ ക്രോണിക്കിൾസ്, കെയ്ൻ ആൻഡ് ആബേൽ, വില്യം വാർവിക്ക് പരമ്പരകൾ ആഗോള ശ്രദ്ധനേടി. മാസ്റ്റർപീസായ കെയ്ൻ ആൻഡ് ആബേലിന്റെ(1979) മാത്രം 3.4 കോടി കോപ്പികൾ വിറ്റു.

നിരവധി ചെറുകഥാസമാഹാരങ്ങളുമുണ്ട്. 42 രചനകൾ 33 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പ്രമുഖഗവേഷകയും ബക്കിംഗ്ഹാംഷെയർ യൂണിവേഴ്സിറ്റി ചാൻസലറുമായ മേരി ആർചറാണ് ഭാര്യ. മക്കൾ:വില്യം,​ ജെയിംസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARCHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360