SignIn
Kerala Kaumudi Online
Tuesday, 06 October 2026 8.34 AM IST

ഹൂതികളെ തുരത്താൻ യെമനിൽ പൂർണ യുദ്ധം  പ്രദേശങ്ങൾ തിരിച്ചുപിടിക്കുമെന്ന് സർക്കാർ

d

റിയാദ്: സൗദി അറേബ്യയ്ക്കും ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്കും ഭീഷണിയായ ഹൂതി വിമതരെ തുരത്താനുള്ള പൂർണ യുദ്ധത്തിന് തുടക്കം കുറിച്ചെന്ന് യെമൻ. ഹൂതികൾ പിടിച്ചെടുത്ത മുഴുവൻ പ്രദേശങ്ങളും തിരിച്ചുപിടിക്കുമെന്ന് യെമൻ പ്രസിഡന്റ് റഷാദ് അൽ-അലിമി പ്രഖ്യാപിച്ചു.

ഇറാന്റെ സഖ്യ കക്ഷികളായ ഹൂതികൾ സൗദിയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണങ്ങൾ കടുപ്പിച്ചതോടെയാണിത്. ഞായറാഴ്ച ചെങ്കടലിൽ സിംഗപ്പൂരിന്റെ 'ക്രിസ്റ്റൽ സ്കൈ' എണ്ണ ടാങ്കറിനെ ഹൂതികൾ ആക്രമിച്ചിരുന്നു. ജീവനക്കാർ സുരക്ഷിതരാണ്.

യെമനിൽ ഹൂതികൾക്കെതിരെ സർക്കാരും സൗദിയുടെ നേതൃത്വത്തിലെ അറബ് സഖ്യ സേനയും ശക്തമായ ബോംബാക്രമണങ്ങൾ തുടരുകയാണ്. യെമനിൽ ചെങ്കടൽ തീരത്തെ നഗരങ്ങളുടെയും നിർണായകമായ ബാബ് അൽ മന്ദബ് കടലിടുക്കിലെ ദ്വീപുകളുടെയും നിയന്ത്രണം ഹൂതികൾ അടുത്തിടെ പിടിച്ചെടുത്തിരുന്നു. സൗദിയുടെ ഈസ്റ്റ് വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ് ലൈനും ഹൂതി ആക്രമണം നാശംവിതച്ചു.

324 കേന്ദ്രങ്ങൾ

തകർത്ത് സൗദി

ഹൂതി ശക്തികേന്ദ്രമായ സനായിലടക്കം ഏറ്റുമുട്ടൽ രൂക്ഷം. സൗദിയുടെ നൂറിലേറെ യുദ്ധവിമാനങ്ങൾ രംഗത്ത്. 324 ഹൂതി കേന്ദ്രങ്ങൾ സൗദി തകർത്തു. ബാബ് അൽ മന്ദബിനടുത്തെ ദുബാബ് ജില്ല സർക്കാർ സേന തിരിച്ചുപിടിച്ചു.


2014 മുതൽ

പോരാട്ടം


 ഹൂതികളും യെമൻ സർക്കാരും 2014 മുതൽ ആഭ്യന്തര യുദ്ധത്തിൽ. സനാ അടക്കം വടക്കൻ യെമൻ ഹൂതികളുടെയും ഏദൻ അടക്കം തെക്കൻ പ്രദേശങ്ങൾ സർക്കാരിന്റെയും നിയന്ത്രണത്തിൽ. സർക്കാരിന് സൗദി സഖ്യ സേനയുടെ പിന്തുണ

 2022ലെ വെടിനിറുത്തൽ ധാരണ ലംഘിച്ച് ജൂലായ് മുതൽ ഹൂതികൾ സൗദിയേയും സൗദി കപ്പലുകളെയും ആക്രമിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360