SignIn
Kerala Kaumudi Online
Tuesday, 06 October 2026 8.34 AM IST

ഫ്രാൻസിനെ വിറപ്പിച്ച് 'ജെൻ ആൽഫ' പ്രക്ഷോഭം

s

പാരീസ്: ഫ്രാൻസിൽ ' ജെൻ ആൽഫ' (2010 - 2024 കാലയളവിൽ ജനിച്ചവർ) വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം. തെരുവിൽ വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തിനിടെ 15 കാരന് കൈപ്പത്തി നഷ്ടമായി. 190 കുട്ടികൾക്കും 85 അദ്ധ്യാപകർക്കും പരിക്കേറ്റു. രാജ്യത്ത് 500 സ്കൂളുകൾ ഇന്നലെ അടച്ചിട്ടു. പാരീസിൽ ഹൈസ്കൂൾ പഠനം സ്തംഭിച്ചു.

സെപ്തംബർ 21ന് പാരീസിലെ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. വിവിധ യൂണിയനുകളും മുതിർന്ന വിദ്യാർത്ഥികളും കൂടി ഏറ്റെടുത്തതോടെ രാജ്യവ്യാപകമായി ആളിപ്പടർന്നു. ചില അദ്ധ്യാപക സംഘടനകളും പ്രക്ഷോഭത്തിന്റെ ഭാഗമാണ്.അക്രമാസക്തരായ വിദ്യാർത്ഥികൾ പൊതുമുതൽ നശിപ്പിക്കുന്നത് തടയാൻ പൊലീസ് കണ്ണീർ വാതകമടക്കം പ്രയോഗിക്കുന്നുണ്ട്. അദ്ധ്യാപക ക്ഷാമം, തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ, നീണ്ട പാഠ്യ സമയക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം തുടങ്ങിയത്. ഇതുവരെ അറസ്റ്റിലായ 5,000 പേരിൽ 85 ശതമാനവും പ്രായപൂർത്തിയാകാത്തവർ. 24 സ്കൂളുകൾ ആക്രമിക്കപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360