
ഒക്ടോ. 7 2023- ഒക്ടോ. 7 2026
ടെൽ അവീവ്: ഗാസ യുദ്ധത്തിന് ഇന്ന് മൂന്ന് വയസ്. 2023 ഒക്ടോബർ 7ന് ഹമാസ് അംഗങ്ങൾ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറി ആയിരത്തിലേറെ പേരെ കൊന്നൊടുക്കി. രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന് മറുപടിയായി ഗാസയിൽ ഇസ്രയേലിന്റെ രോഷാഗ്നി പെയ്തിറങ്ങി. പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങൾ കൊല്ലപ്പെട്ടു. 2025 ഒക്ടോബർ 10ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ഗാസയിൽ വെടിനിറുത്തൽ നടപ്പാക്കി. എന്നാൽ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. അന്ന് മുതൽ മാത്രം കൊല്ലപ്പെട്ടത് 1,460 പാലസ്തീനികളാണ്.
# ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികൾ - 251
ഇതിൽ കൊല്ലപ്പെട്ടവർ - 85
(മറ്റുള്ളവരെ വിവിധ ഘട്ടങ്ങളിലായി തിരിച്ചെത്തിച്ചു )
----------------------------------------
# ഗാസയിൽ
മരണം - 74,245
- ഇതിൽ കുട്ടികൾ - 21,638
പരിക്ക് - 1,75,267
# 60 % - പ്രദേശം ഇസ്രയേൽ നിയന്ത്രണത്തിൽ
# 80% - അടിസ്ഥാന സൗകര്യങ്ങൾ തകർന്നു/ നാശനഷ്ടം സംഭവിച്ചു
# 90% പാലസ്തീനികളും ഗാസയ്ക്കുള്ളിൽ പലായനം ചെയ്തു
# 6.11 കോടി ടൺ - കെട്ടിടാവശിഷ്ടങ്ങൾ
- നീക്കാൻ വേണ്ടത് - 10 വർഷം
- ചെലവ് - 7,140 കോടി ഡോളർ
----------------------------------------
# സമാധാന പാതയിൽ
നേതാക്കളായ ഇസ്മയിൽ ഹനിയേ, യഹ്യാ സിൻവാർ, മുഹമ്മദ് ദെയ്ഫ്, മുഹമ്മദ് സിൻവാർ തുടങ്ങിയവർ കൊല്ലപ്പെട്ടതോടെ ഹമാസിന്റെ ശക്തി ക്ഷയിച്ചു
യുദ്ധം അവസാനിപ്പിക്കാനുള്ള മേൽനോട്ടത്തിന് യു.എസ്, യു.എ.ഇ, സൗദി അറേബ്യ തുടങ്ങി 27 രാജ്യങ്ങൾ അടങ്ങുന്ന സമാധാന ബോർഡ് രൂപീകരിച്ചു
ഗാസയുടെ ഭരണത്തിന് പാലസ്തീനിയൻ അതോറിട്ടിയിലെ മുൻ മന്ത്രി അലി സാത്ത് തലവനായുള്ള എൻ.സി.എ.ജി (നാഷണൽ കമ്മിറ്റി ഫോർ ദ അഡ്‌മിനിസ്ട്രേഷൻ ഒഫ് ഗാസ) രൂപീകരിച്ചു
ഹമാസ് ഭരണസമിതി പിരിച്ചുവിട്ടു. എന്നാൽ അവരുടെ നിയന്ത്രണം തുടരുന്നു
# തടസം ഹമാസിന്റെ ആയുധം
1. യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് ആയുധം ഉപേക്ഷിക്കണം. ഇസ്രയേൽ സൈന്യം ഗാസ വിടണം. ശേഷം എൻ.സി.എ.ജി ഭരണം ഏറ്റെടുക്കും. ഗാസയുടെ പുനർ നിർമ്മാണം തുടങ്ങും
2. ഇസ്രയേൽ ആക്രമണം നിറുത്തി പിൻവാങ്ങുന്നത് അനുസരിച്ച് ആയുധം കൈമാറാമെന്നും ഗാസയ്ക്ക് അകത്ത് എൻ.സി.എ.ജി അവ സൂക്ഷിക്കണമെന്നും ഹമാസ്
3. ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെട്ട ശേഷമേ ഗാസയിൽ നിന്ന് പിന്മാറൂ എന്ന് ഇസ്രയേൽ
# ഒക്ടോബർ 27
ഇസ്രയേലിൽ തിരഞ്ഞെടുപ്പ്. ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രിയായി തുടരുമോ എന്നറിയാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |