
പാരീസ്: ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട ജെൻ ആൽഫ വിദ്യാർത്ഥി പ്രക്ഷോഭം ഗുരുതരമാകുന്നു. രണ്ടു ലക്ഷത്തിലേറെ പേർ തെരുവിലിറങ്ങി. 2000 ഹൈ സ്കൂളുകളുടെ പ്രവർത്തനം സ്തംഭിച്ചു. രക്ഷിതാക്കളുടെ സംഘനകളും പ്രക്ഷോഭത്തിന്റെ ഭാഗമായി. സ്ട്രാസ്ബർഗ് പോലുള്ള നഗരങ്ങളിൽ പൊലീസും പ്രതിഷേധക്കാരും ഇന്നലെയും ഏറ്റുമുട്ടി. വിദ്യാർത്ഥികൾ ടയറുകളും മറ്റും കത്തിക്കുകയും പൊലീസിന് നേരെ കല്ലും കുപ്പികളും എറിയുകയും ചെയ്തു. സ്കൂളുകളും ആക്രമിക്കപ്പെട്ടു. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചായിരുന്നു പൊലീസിന്റെ മറുപടി. സെപ്തംബർ 21 മുതൽ അറസ്റ്റിലായവരുടെ എണ്ണം 6000 കടന്നു. 715 പൊലീസുകാർക്കും 215 വിദ്യാർത്ഥികൾക്കും പരിക്കേറ്റു. തീവ്ര ഇടതുപക്ഷ പാർട്ടികൾ കുട്ടികളെ ആയുധമാക്കുകയാണെന്ന് സർക്കാർ ആരോപിച്ചു.
# തിങ്ങിനിറഞ്ഞ് ക്ലാസ്
അദ്ധ്യാപക ക്ഷാമത്തിനും തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾക്കും പരിഹാരം വേണമെന്ന് വിദ്യാർത്ഥികൾ
സ്കൂളുകളിൽ മോശം അടിസ്ഥാന സൗകര്യങ്ങളെന്ന് പരാതി. നീണ്ട പാഠ്യ സമയക്രമങ്ങൾ പുനഃക്രമീകരിക്കണമെന്നും ആവശ്യം
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പുറമേ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും വിവിധ അദ്ധ്യാപക, തൊഴിലാളി യൂണിയനുകളും പ്രക്ഷോഭത്തിന്റെ ഭാഗം
# സ്കൂൾ കത്തിച്ചതുകൊണ്ട് സ്കൂൾ കെട്ടിടത്തിന്റെ നിലവാരം മെച്ചപ്പെടില്ല.
- സെബാസ്റ്റ്യൻ ലെകർനു,
പ്രധാനമന്ത്രി, ഫ്രാൻസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |