SignIn
Kerala Kaumudi Online
Wednesday, 07 October 2026 9.37 AM IST

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; അപലപിച്ച് ഇന്ത്യ

f

ന്യൂഡൽഹി: ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. പാനമയുടെ പതാകയിലുള്ള എം.ടി. ഒൺ പീസ് എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരാണ്. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റതിൽ 11 പേരും ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ഒമാൻ അധികൃതരുടെ സഹായത്തോടെ കപ്പലിൽ നിന്ന് മാറ്റി ഖസബിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ സഹായിച്ച ഒമാൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിച്ചു.

ഹോർമുസിൽ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ അതീവ ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്കും നാവികർക്കും സിവിലിയൻ സംവിധാനങ്ങൾക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം. രാജ്യാന്തര ജലപാതകളിലൂടെയുള്ള സുരക്ഷിത കപ്പൽഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതത്തിന് നേരെയുള്ള ഭീഷണി വർധിക്കുന്നതിനിടെയാണ് പുതിയ ആക്രമണം. ആഗോള എണ്ണവാതക വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നപോകുന്ന പ്രധാന ജലപാതയാണിത്. ഒക്ടോബർ ആദ്യവാരം തന്നെ നിരവധി എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360