
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിലായി. എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ റിഫ്‌നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ഭാര്യ ജനോഫർ ഖാദർ ബീവി ഉമർ ഫറോക് (23) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. 1353.92 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കിയാണ് കടത്തിക്കൊണ്ടുവന്നത്. വസ്ത്രത്തിന്റെ അരപ്പട്ടയിൽ
പ്രത്യേക അറയുണ്ടാക്കി സ്വർണമിശ്രിതം ഒളിപ്പിച്ചിരിക്കുകയായിരുന്നു. സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പിടികൂടിയ സ്വർണത്തിന് 1,93,55,640 രൂപ വില വരും. ഇരുവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |