
കൊടകര: ചന്ദനം മുറിച്ച് കടത്തുന്നതിനിടെ വീരപ്പൻ ജോയിയുടെ സഹായി അറസ്റ്റിൽ. ചാലക്കുടി വെള്ളിഞ്ചിറ പാലക്കൽ വീട്ടിൽ ബെൻ ദേവസി (36)യെയാണ് വെള്ളികുളങ്ങര റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ്.ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളിക്കുളങ്ങര റേഞ്ചിലെ ചന്ദനംമോഷണം കേസുകളിലെ മുഖ്യ സൂത്രധാരനും അന്തർജില്ലാ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള വീരപ്പൻ ജോയ് എന്നറിയപ്പെടുന്ന ജോയിയുടെ സഹായിയാണ് ബെൻദേവസി. നൈറ്റ് പട്രോളിങ്ങിനിടെ മാങ്കുറ്റിപ്പാടത്ത് വച്ച് വീരപ്പൻ ജോയിയും ബെൻ ദേവസ്യയും കൂടെ സ്‌കൂട്ടറിൽ ചന്ദനം മുറിച്ച് കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് പിടികൂടിയത്. വനംവകുപ്പ് ജീവനക്കാരെ കണ്ടു വീരപ്പൻ ജോയി ഓടി രക്ഷപ്പെട്ടു. സ്‌കൂട്ടറും 31കിലോ ചന്ദനം മരത്തടി കഷ്ണങ്ങളും ബാറ്ററിയിൽ പ്രവർത്തിക്കുന്ന മെഷീൻ വാളും അടക്കമാണ് പിടികൂടിയത്. ജോയിയ്ക്കായുള്ള അന്വേഷണം നടത്തിവരികയാണെന്ന് റേഞ്ച് ഓഫീസർ കെ.എസ് ഷിനോജ് അറിയിച്ചു. മുപ്ലിയം ഫോറസ്റ്റ്‌സ്‌റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ പി.കെസലിം,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജോബി ജോസഫ്,പി.ടി.ബൈജു,എം.ലിനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.വിനീത് കുമാർ,വി.യുവിത, കെ.എസ്.സജിത്ത്,കെ.ഹരിപ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |