ബേപ്പൂർ : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ മാറാട് നീർമൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടിൽ അലി അക്ബർ ( 50) നെയാണ് മാറാട് പൊലീസ് പിടികൂടിയത്. മാറാട് സ്വദേശിയായ യുവതിയോട് പ്രതി 2021 മുതൽ ലൈംഗിക ഉദ്ദേശത്തോട് കൂടി ഫോണിൽ കൂടിയും അല്ലാതെയും ശല്ല്യപ്പെടുത്തുകയായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ യുവതിയുടെ കഴുത്തറുത്ത് കൊല്ലുമെന്നും, യുവതിയുടെ മകളുടെ കല്യാണം മുടക്കുമെന്നും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ മാറാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയ്ക്ക് മാറാട് പൊലീസ് സ്റ്റേഷനിൽ പൊതുജന ശല്യത്തിന് കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ അശ്വിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |