ആലപ്പുഴ: രാസലഹരിയുമായി യുവാക്കൾ പിടിയിലായി. കൊമ്മാടി വാർഡ് പുതുവൽ അർജുൻ.എ (22), നെഹ്‌റു ട്രോഫി വാർഡിൽ കൊച്ചുപറമ്പിൽ അർജുൻ എജിമോൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 3.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ നർക്കോട്ടിക് ഡിവൈ.എസ്.പി പങ്കജാക്ഷന്റെയും ആലപ്പുഴ ഡിവൈ.എസ്.പി മുകേഷിന്റെയും നേതൃത്വത്തിൽ എസ്.ഐ മുജീബ്, എ.എസ്.ഐ ഉല്ലാസ്, പൊലീസ്ഉദ്യോഗസ്ഥരായ വിഷ്ണു, നന്ദു, ടോണി, രൺധീപ്, അഗസ്റ്റിൻ, ശ്യാം, ബിനോയ് എന്നിവരും സൈബർ സെല്ലിലെ ശ്രീലാൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നോർത്ത് പൊലീസ് കേസ്സെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |