SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.59 AM IST

അയൽവാസിയെ വധിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

arrest

കാട്ടാക്കട: അയൽവാസിയായ സ്ത്രീയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മണ്ണൂർക്കര കുറ്റിച്ചൽ റോഡരികത്ത് വീട്ടിൽ കെ. ഹരീന്ദ്രൻനായരെ(50)ആര്യനാട് പൊലീസ് പിടികൂടി.

ഈഞ്ചപ്പുരി 'ശംഭു താങ്ങി"ഭാഗത്ത് അയൽവാസികളുമായി നിരന്തരം തർക്കങ്ങളിൽ ഏർപ്പെടുകയും തുടർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി. സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് ഏറെ പരിശ്രമിച്ചാണ് പിടികൂടിയത്. മുമ്പും മോഷണക്കേസുൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് അറസ്റ്റിലായ ഹരീന്ദ്രൻ നായർ. കാട്ടാക്കട ഡിവൈ.എസ്.പി ബിനു,ആര്യനാട് ഇൻസ്പെക്ടർ ദേവരാജൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

(ഫോട്ടോ അടിക്കുറിപ്പ്....അറസ്റ്റിലായ കെ.ഹരീന്ദ്രൻനായർ(50)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY