SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.59 AM IST

മോഷണ വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന സംഘം പിടിയിൽ

prathu

ആലപ്പുഴ: നഗരത്തിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ച് മണ്ണഞ്ചേരിയിൽ എത്തിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന സംഘം പൊലീസ് പിടിയിൽ. മണ്ണഞ്ചേരിയിലെ മായാ ബസാർ എന്ന സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തി,​ സ്ഥാപന ഉടമയുടെ മകൻ അടക്കം 3 പേരെ പിടികൂടിയത്. സ്ഥാപനഉടമ അമീർ ഒളിവിലാണ്. ആലപ്പുഴ കെ.എസ്.ആർ. ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ സ്‌കൂട്ടറിനെക്കുറിച്ചുള്ള അന്വേഷണമാണ് സംഘത്തിലെത്തിച്ചത്. തുടർന്ന് മണ്ണഞ്ചേരി പൊലീസും ആലപ്പുഴ സൗത്ത് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ മോഷണം പോയ സ്‌കൂട്ടറിന്റെ ഭാഗങ്ങൾ പിടിച്ചെടുക്കുകയും, സ്ഥാപന ഉടമയുടെ മകനായ അൽഫാസ് , പാതിരപ്പള്ളി പുന്നയ്ക്കൽ ബിനു, വട്ടയാൽ ഇല്ലിയ്ക്കൽ പുരയിടം അബ്‌ദുൾ സലാം എന്നിവരെ പിടികൂടുകയും ചെയ്തു.

മോഷണ വാഹനം ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അമീർ നിസാര തുകയ്ക്ക് വാഹനങ്ങൾ വാങ്ങി പൊളിച്ചു വിറ്റിരുന്നത്. വാഹനങ്ങൾ നിമിഷനേരം കൊണ്ട് പൊളിച്ചു പാർട്ട്സ് ആക്കാൻ അന്യ സംസ്ഥാന തൊഴിലാളികളെയാണ് ഉപയോഗിച്ചിരുന്നത്. സെക്കൻഡ് ഹാൻഡ് പാർട്ട്സുകൾ വിൽപ്പന നടത്തുന്ന മായാ ബസാർ എന്ന സ്ഥാപനത്തിന്റെ മറവിലാണ് മോഷണ വാഹനങ്ങൾ വാങ്ങിയിരുന്നത്. സ്ഥാപനത്തെ ക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് സൗത്ത് എസ്.എച്ച്. ഒ

വി.എസ്. വിനീഷ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY