
കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കോളേജ് അദ്ധ്യാപികയുടെ പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച യുവാവ് പിടിയിൽ. മലപ്പുറം എടപ്പാൾ ആത്രപ്പള്ളി വീട്ടിൽ പ്രശാന്ത് (കീടം പ്രശാന്ത്, 38) നെ ആണ് കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കം പിടികൂടി. കോട്ടയം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അജയ മോഹന്റെ നേതൃത്വത്തിൽ എസ്.ഐ വിപിൻ, പ്രൊബേഷണറി എസ്.ഐ അജയ്, എ.എസ്.ഐ സജി, എസ്.സി.പി.ഒ അരുൺകുമാർ, സി.പി.ഒമാരായ വിനയചന്ദ്രൻ, അനുലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |