
നെടുമ്പാശേരി: അത്താണിയിലെ ഹോട്ടൽ തൊഴിലാളികൾ കോട്ടായിയിലെ താമസ സ്ഥലത്ത് വച്ച് ഏറ്റുമുട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നേപ്പാൾ ഷിദ ഗംഗ സ്വദേശി ബഹദൂർ പുലാമി (26)യെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശി സിബ റിയാങ്ങിനെ (25) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച രാത്രി കോട്ടായി പോസ്റ്റോഫീസ് റോഡിലെ താമസസ്ഥലത്താണ് സംഭവം. പരസ്പരം കളിയാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ പ്രതി കത്തിയെടുത്ത് കുത്തുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.അങ്കമാലി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |