SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

സ്വർണ്ണപ്പണയ തിരിമറി; യുവതി അറസ്റ്റിൽ

a

മാവേലിക്കര: ചുനക്കര കോമല്ലൂരിലെ സ്വകാര്യ ധനകാര്യസ്ഥപനം വഴി പണയമായി സ്വീകരിച്ച സ്വർണ്ണം തിരിമറി നടത്തി കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതിയായ ചുനക്കര നടുവിലേ മുറിയിൽ മണക്കാട്ടുശ്ശേരിൽ വീട്ടിൽ സജു തങ്കച്ചന്റെ ഭാര്യ ടിനു തമ്പാൻ (38) ആണ് പൊലീസിന്റെ പിടിയിലായത്. ചുനക്കര കോമല്ലൂർ ശ്രീലകം ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യസ്ഥപനത്തിലെ ജീവനക്കാരിയായിരുന്നു.

പ്രതിയും സ്ഥാപന ഉടമ രാധാകൃഷ്ണനും പൊതുപ്രവർത്തകനായ രാഹുൽ രാധാകൃഷ്ണനും ചേർന്ന് പണയ സ്വർണ്ണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടിയെന്നാണ് കേസ്. കായംകുളത്ത് ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതിയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡി വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കുറത്തികാട് എസ്.എച്ച്.ഒ ഉദയകുമാർ.വി, എ.എസ്.ഐ സജുമോൾ, എസ്.പി.സി.ഒ സുന്ദരേശൻ, സി.പി.ഒ ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, ARREST, FRAUD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY