SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

കളിപ്പാട്ട കച്ചവടക്കാരനെ കുത്തിക്കൊല്ലാൻ ശ്രമം; വയോധികൻ പിടിയിൽ

m

തൃപ്പൂണിത്തുറ: അത്തച്ചമയത്തോടനുബന്ധിച്ച് കളിപ്പാട്ട കച്ചവടത്തിനെത്തിയ യുവാവിനെ കത്തിക്ക് കുത്തിക്കൊല്ലാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി ജോസഫ് (70) ആണ് ഹിൽപാലസ് പൊലീസി​ന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ പ്രിൻസിനെയാണ് കുറ്റിമുല്ല വില്പനയ്ക്കായി എത്തിയ ജോസഫ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. അത്തംനഗറിൽ സ്റ്റാച്യു ജംഗ്ഷന് സമീപം കൃഷ്ണ ഗ്ലാസ് ഹൗസ് ഷോപ്പിന് മുന്നിലാണ് സംഭവം. കുത്തേറ്റ പ്രിൻസിനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരട് പൊലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ സഹായത്തോടെയാണ് ഹിൽപാലസ് പൊലീസ് പ്രതിയെ പിടികൂടിയത്. അന്വേഷണം തുടരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY