
നാദാപുരം: നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് ആറ് മാസം കഠിന തടവും 2500 രൂപ പിഴ ശിക്ഷയും വിധിച്ച് നാദാപുരം പോക്സോ കോടതി.
കായണ്ണ മാട്ടനോട് പടിഞ്ഞാറെ ചാലിൽ ഷിജു.ടി.പി.സി (45) എന്നയാളെയാണ് നാദാപുറം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത് .
2024 സെപ്റ്റംബർ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. അതിജീവിത ഇടവഴിയിലൂടെ പോകുന്ന സമയത്ത് മുണ്ട് പൊക്കി കാണിച്ച് നഗ്നതാ പ്രദർശനം നടത്തിയതായാണ് കേസ്. പെൺകുട്ടി പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പേരാമ്പ്ര പൊലീസ് സബ് ഇൻസ്പെക്ടർമാരായ ഷമീർ.പി, ബിജുരാജ്.എം എന്നിവരാണ് അന്വേഷണംപൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് എട്ട് സാക്ഷികളെ വിസ്തരിക്കുകയും, 15രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |