SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല സൈറ്റിന് വിറ്റെന്ന് പരാതി

aa

കൊല്ലം: യു.കെയിൽ താമസിക്കുന്നതിനിടെ ഭർത്താവ് കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന ഗുരുതര പരാതിയുമായി യുവതി.

ഭർത്താവിനൊപ്പം നാട്ടിലെത്തിയ കൊട്ടിയം പുല്ലിച്ചിറ സ്വദേശിനിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

മനോവൈകല്യമുള്ള ഭർത്താവിനെ കൗൺസലിംഗിന് വിധേയനാക്കാൻ ശ്രമിച്ചതിനെ തുടർന്ന് ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ​ഭർത്താവിനെ കൗൺസലിംഗിന് വിധേയനാക്കാനാണ് നാട്ടിലെത്തിയത്. കൗൺസലിംഗിന് നിർബന്ധിച്ചതോടെ ഭർത്താവ് മർദ്ദിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്. ഭർത്താവിന് പങ്കാളിയെ പങ്കുവയ്ക്കുന്ന (കപ്പിൾ സ്വാപ്പിംഗ്) സംഘങ്ങളുമായി ബന്ധമുണ്ടെന്നും പറയുന്നു.

കൊട്ടിയം പൊലീസ് കേസെടുത്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി. മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതിന് പുറമേ ഭർത്താവ് സ്വന്തം മാതാവിന്റെ നഗ്നദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ചുവെന്നും യുവതി മൊഴി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY