SignIn
Kerala Kaumudi Online
Monday, 25 May 2026 12.48 PM IST

17നും 33നും ഇടയിലാണോ പ്രായം? എങ്കിൽ നിങ്ങൾക്കും പൈലറ്റാവാം, ഇപ്പോൾ അവസരം

pilots

പ്ലസ് ടു കഴിഞ്ഞ നിരവധി വിദ്യാർത്ഥികളാണ് പൈലറ്റ് പരിശീലനത്തിന് താത്പര്യപ്പെടുന്നത്. പ്ലസ് ടു ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് പഠിച്ച വിദ്യാർത്ഥികൾക്ക് കൊമേർഷ്യൽ പൈലറ്റ് ലൈസൻസ്( CPL) കോഴ്‌സിന് അപേക്ഷിക്കാം. 55 ലക്ഷം രൂപയാണ് ഫീസ്. സിവിൽ ഏവിയേഷൻ മന്ത്രലായത്തിനു കീഴിലുള്ള ഓട്ടോണോമസ് സ്ഥാപനങ്ങളായ ഫ്ലയിംഗ് സ്‌കൂളുകളാണ് കോഴ്‌സ് ഓഫർ ചെയ്യുന്നത്.

ഉത്തർപ്രദേശിലെ അമേഠിയിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാഡമി നടത്തുന്ന 36മാസത്തെ പ്രോഗ്രാമിനിപ്പോൾ അപേക്ഷിക്കാം.കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ, അഭിരുചി പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ് അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഏപ്രിൽ 13വരെ അപേക്ഷിക്കാം.15000 രൂപയാണ് അപേക്ഷ ഫീ. കുറഞ്ഞ പ്രായപരിധി 17ഉം ഉയർന്ന പ്രായം 33ഉം ആണ്. ആകെ 120 സീറ്റുകളുണ്ട്. കോഴ്‌സിനോടൊപ്പം ഏവിയേഷൻ ബിരുദ കോഴ്‌സുകളും പഠിക്കാം. www.igrua.gov.in


മാരിടൈം യൂണിവേഴ്‌സിറ്റി പ്രവേശനം

കപ്പൽ ഗതാഗത മേഖലയിൽ ഉപരിപഠനം നടത്താനുതകുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഇന്ത്യ മാരിടൈം യൂണിവേഴ്‌സിറ്റി

മേയ് 24ന് പൊതുപ്രവേശന പരീക്ഷ നടത്തുന്നു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനു കീഴിലാണ് യൂണിവേഴ്‌സിറ്റി പ്രവർത്തിക്കുന്നത്. 18 അഫിലിയേറ്റഡ് കോളേജുകളുണ്ട്. ബി.ടെക്, ബി.എസ്‌സി, ബി.ബി.എ, ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. പ്ലസ് ടു ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് ഈ വർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ബിരുദം പൂർത്തിയാക്കിയവർക്ക് എം.ബി.എ പ്രോഗ്രാമുകളുണ്ട്. മികച്ച പ്ലേസ്‌മെന്റുള്ള പ്രോഗ്രാമുകളാണിത്. www.imu.edu.in.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, PILOTS, KERALA, PLUSTWO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY