
തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്താൻ 12 ദിവസം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിറങ്ങുന്ന മോദി ഉച്ചയ്‌ക്ക് 1.30ന് കോട്ടമൈതാനത്ത് എൻ.ഡി.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് തൃശൂരിലേക്ക് പോകും.
വൈകിട്ട് 4.30ന് തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രി പരിസരം മുതൽ ബിനി ടൂറിസ്റ്റ് ഹോം വരെയുള്ള 900 മീറ്റർ ദൂരത്തിലാണ് റോഡ് ഷോ. വരും ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണത്തിനെത്തും.
യു.ഡി.എഫിന് പ്രചാരണത്തിനായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. അടൂരിലാണ് പ്രചാരണം. രാഹുൽ അടൂരിൽ റോഡ് ഷോയും നടത്തും. രാവിലെ 11ന് വടക്കടത്തുകാവ് കെ.ഐ.പി ബറ്റാലിയൻ ക്യാമ്പ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം തുറന്ന വാഹനത്തിൽ അടൂരിലേക്ക് പോകും. തുടർന്ന് അടൂരിലെ പൊതുയോഗത്തിൽ സംസാരിക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ പ്രചാരണത്തിനെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |