SignIn
Kerala Kaumudi Online
Sunday, 30 August 2026 4.35 AM IST

ചെങ്കൽ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

READ ENGLISH VERSION
sadiq

ചായ്യോത്ത്(കാസർകോട്) :കാഞ്ഞിരപ്പൊയിൽ കുളങ്ങാട്ട് ചെങ്കല്ല് കയറ്റിയ ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചായ്യോത്ത് എൻ.ജി.സ്മാരക വായനശാലയ്ക്ക് സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ.പി.കരീമിന്റെ മകൻ സാദിഖ് (39) ആണ് മരിച്ചത്. അപകടത്തിൽ കുളങ്ങാട്ടെ കാലിക്കടവ് ഗോപാലൻ എന്നയാളുടെ വീട് ഭാഗികമായി തകർന്നു.

ഇന്നലെ രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം. കെ എൽ 58 എച്ച് 5915 നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ നിന്നും ഒരു ഭാഗത്തെ കല്ല് ഇറക്കി ലോറി തിരിച്ചു വെക്കുന്നതിനിടയിൽ സൈഡ് ഇടിഞ്ഞ് ലോറി കുഴിയിലേക്ക് പതിച്ചാണ് അപകടം.ഏറെക്കാലം സ്വകാര്യ ബസ് ഡ്രൈവർ ആയിരുന്നു സാദിഖ്.ഇന്ന് സാദിഖിന്റെ നാലാം വിവാഹ വാർഷികമായിരുന്നു. അതിന്റെ ഒരുക്കത്തിനിടയിലാണ് ആകസ്മികമായ വേർപാട്

മാതാവ്: ബീഫാത്തിമ. ഭാര്യ : റുസാന.ഏക മകൻ ഇസാൻ .സഹോദരങ്ങൾ: നസ്രത്ത്, കുഞ്ഞസിയ, ഷാജിത, ഷാഫി, തസ്ലീമ (എല്ലാവരും ചായ്യോത്ത്), സാബിറ (കടപ്പുറം )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA