
തിരുവനന്തപുരം: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടക്കമിട്ട 'വന്ദേഭാരതം' പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് പ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ വിവരങ്ങളടങ്ങിയ വന്ദേ ഭാരതം കിറ്റും ഉപഹാരവും മുഖ്യമന്ത്രിക്ക് കൈമാറി. നൂതന ആശയമുള്ളവരെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ പദ്ധതിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭത്തെ അഭിനന്ദിക്കുകയും ചെയ്തു. പദ്ധതിയിലേക്ക് കേരളത്തിൽ നിന്ന് 1300ലേറെ അപേക്ഷകളാണ് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |