
തിരുവനന്തപുരം: ഓണക്കാലത്ത് മൊത്ത, ചില്ലറ വില്പനശാലകളിലെ സ്റ്റോക്കും വിലയും പ്രത്യേക സ്ക്വാഡ് പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നാളെ മുതൽ ആഗസ്റ്റ് 25 വരെയാണ് പരിശോധന.
ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ റവന്യൂ, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാവും സ്‌ക്വാഡുകൾ. പൊതുവിപണിയിൽ അവശ്യസാധന വിലക്കയറ്റം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഓപ്പൺ മാർക്കറ്റുകൾ പരിശോധിക്കുന്നത്.
ഗുണനിലവാരമില്ലാത്ത അരി, ഭക്ഷ്യ ധാന്യങ്ങൾ, പച്ചക്കറികൾ, മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കും. ബിൽ/ഇൻവോയ്സ് നൽകാതെയുള്ള വില്പന അനുവദിക്കില്ല. അനാവശ്യ വിലവർദ്ധന, പൂഴ്ത്തിവയ്പ് എന്നിവ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും.
പഴയ സ്റ്റോക്ക്
പഴയ വിലയ്ക്ക്
സ്റ്റോക്ക് ചെയ്യുന്ന സമയത്തെ ബിൽപ്രകാരമുള്ള വിലയിൽ സാധനം വിറ്റുതീർക്കണം. പിന്നീട് എത്തിക്കുന്ന സ്റ്റോക്ക് മാത്രമേ പുതുക്കിയ വിലയ്ക്ക് വിൽക്കാവൂ. സ്വകാര്യ അരി മില്ലുകൾ പരിശോധിച്ച് വിലവർദ്ധന അടക്കം വിലയിരുത്തും. മൊത്ത വ്യാപാരികൾ സ്റ്റോക്കും വിലയും അടങ്ങിയ ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അരി പൂഴ്ത്തിവച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |