
ചേർത്തല: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ പാഞ്ചജന്യം ഭാരതം ഏർപ്പെടുത്തിയ എം.കെ.ശശിയപ്പൻ സ്മാരക പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സമ്മാനിക്കും.
30,001 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് 16ന് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം ഓഡിറ്റോറിയത്തിലെ ചടങ്ങിൽ സിനിമാ താരങ്ങളായ മല്ലിക സുകുമാരനും ദേവനും ചേർന്ന് കൈമാറും. കർമ്മശ്രീ പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ സ്ഥാപക സെക്രട്ടറി പുനലൂർ സോമരാജനും താന്ത്രികാചാര്യൻ ടി.എസ്.വിനീത് ഭട്ടിനും നൽകും. 25,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് കർമ്മശ്രീ പുരസ്കാരമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.ശ്രീകുമാർ, സെക്രട്ടറി ബിജു പൊടിക്കളം എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |