SignIn
Kerala Kaumudi Online
Friday, 31 July 2026 4.04 AM IST

ഇനി അവരെ വ്യാജ ഡോക്ട‍റെന്ന് വിളിക്കരുത്...

aa

തിരുവനന്തപുരം: അലോപ്പതിയല്ലാത്ത ചികിത്സാവിഭാഗങ്ങളിലുള്ള ഡോക്ടർമാരെ 'വ്യാജ"ന്മാരാക്കി അധിക്ഷേപിക്കുന്നതിൽ മുന്നറിയിപ്പുമായി നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം).


ബി.എ.എം.എസ് ഉൾപ്പെടെയുള്ള അംഗീകൃത യോഗ്യത നേടി നിയമാനുസൃതമായി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത് ചികിത്സ നടത്തുന്നവർക്കെതിരായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് എൻ.സി.ഐ.എസ്.എം സർക്കുലർ പുറത്തിറക്കിയത്.


ബി.എ.എം.എസ് (ബാച്ചിലർ ഒഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി), ബി.യു.എം.എസ് (ബാച്ചിലർ ഒഫ് യൂനാനി മെഡിസിൻ ആൻഡ് സർജറി), ബി.എസ്.എം.എസ് (ബാച്ചിലർ ഒഫ് സിദ്ധ മെഡിസിൻ ആൻഡ് സർജറി), പരമ്പരാഗത ടിബറ്റൻ വൈദ്യശാസ്ത്രമായ ബി.എസ്.ആർ.എം.എസ് (ബാച്ചിലർ ഒഫ് സോവ റിഗ്പ മെഡിസിൻ ആൻഡ് സർജറി) എന്നീ യോഗ്യതയുള്ള രജിസ്‌റ്റേർഡ് ഡോക്ടർമാരെ മോശമായി ചിത്രീകരിക്കുന്നത് നിയമവിരുദ്ധമാണ്. നിയമപരമായ അംഗീകാരത്തോടെയണ് ഇവർ ചികിത്സ നടത്തുന്നതെന്നും എൻ.സി.ഐ.എസ്.എം വ്യക്തമാക്കി.

സ്വാഗതം ചെയ്ത് ആയുർവേദ ഡോക്ടർമാർ
ആയുർവേദം ഉൾപ്പെടെയുള്ള ഇന്ത്യൻ ചികിത്സാ സമ്പ്രദായ ഡോക്ടർമാരെ ആക്ഷേപിക്കാൻ ശ്രമിക്കുന്ന നിക്ഷിപ്ത താത്പര്യക്കാർക്കുള്ള ശക്തമായ മുന്നറിയിപ്പാണിതെന്നും ഇത് സ്വാഗതാർഹമാണെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ ) സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്.വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ഡോ. പി.കെ.ഹരിദാസ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYURVEDHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA