SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം പ്രധാനം

1

കോഴിക്കോട്: സ്വാതന്ത്ര്യം ഭയമില്ലാതെ ജീവിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും വിശ്വാസവും സംസ്‌കാരവും സംരക്ഷിക്കാനും തൊഴിൽ ചെയ്യാനും തുല്യ അവസരങ്ങൾ നേടാനും മാന്യമായി ജീവിക്കാനുമുള്ള അവകാശമാകണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. വിവിധ മേഖലകളിൽ ഇന്ത്യ വലിയ മുന്നേറ്റം കൈവരിച്ചെങ്കിലും തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസമത്വം, കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ, വിദ്വേഷ പ്രചാരണങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികളും നേരിടുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA