SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

സമഗ്ര വനിതാ നയം നടപ്പാക്കും: ബിന്ദു കൃഷ്ണ, ഗാർഹിക കുറ്റകൃത്യങ്ങൾ തടയാൻ 'അവൾക്കൊപ്പം' പദ്ധതി

a

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വനിതാ നയം നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഒരു പെൺകുട്ടിയുടെ ജനനം മുതൽ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നൽകുന്നതും അവരുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകുന്നതുമായിരിക്കും ഇതെന്ന് തിരുവനന്തപുരം പ്രസ് ക്ലബിലെ മീറ്റ് ദ പ്രസിൽ മന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക കുറ്റകൃത്യങ്ങൾ തടയാൻ 'അവൾക്കൊപ്പം' എന്ന പദ്ധതി നടപ്പിലാക്കും.

സ്ത്രീകൾക്കായി പരിസ്ഥിതി സൗഹൃദ സാനിട്ടറി പാഡ് വെൻ‌‌ഡിംഗ് മെഷീനുകളും പാ‌ഡ് ഇൻസിനറേറ്ററുകളും പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കും. പീഡനം നേരിട്ട സ്ത്രീകൾക്കും കുട്ടികൾക്കും ഭക്ഷണം, പാർപ്പിടം, കൗൺസലിംഗ്, ആരോഗ്യ പരിരക്ഷ, തൊഴിലവസരങ്ങൾ എന്നിവ ലഭ്യമാക്കുന്ന സുരക്ഷാഭവനങ്ങൾ സ്ഥാപിക്കും. വ്യവസായ പാർക്കുകളിലും പ്രധാന പട്ടണങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ ആറുമാസം മുതൽ പ്രായമുള്ള കുട്ടികൾക്കായി നഴ്സറി സൗകര്യങ്ങൾ ഏർപ്പെടുത്തും.

ഊബർ ടാക്സി ഡ്രൈവർമാർ നടത്തുന്ന സമരം പരിഹരിക്കാൻ രണ്ടുദിവസത്തിനകം അവരുമായി ചർച്ച നടത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഐ.ടി വകുപ്പുമായി സഹകരിച്ച് ഏകീകൃത പോർട്ടൽ തുടങ്ങും.

കാലിത്തീറ്റ സബ്സിഡി

വർദ്ധിപ്പിക്കും

ശബരിമലയിലേക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ നടന്ന തിരിമറി സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് പുറമെ വകുപ്പുതല അന്വേഷണത്തിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്ന് നിലവിലുണ്ടായിരുന്ന ഭരണസമിതി അറിയാതെ തട്ടിപ്പ് നടക്കില്ല

കാലിത്തീറ്റ, വൈക്കോൽ സബ്സിഡി വർദ്ധിപ്പിക്കും. ക്ഷീര കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ ഏകീകൃത സോഫ്റ്റ്‌‌വെയർ സംവിധാനം നടപ്പിലാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINDUKRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA