
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിൽ ക്രമക്കേട് നടന്നുവെന്ന വാർത്തകൾ നിഷേധിച്ച് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.പാർട്ടിക്കുള്ളിൽ ഒരുതരത്തിലുമുള്ള സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷന്റേത് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന സർക്കുലറുകളും വ്യാജമാണെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.പാർട്ടിയിൽ ഈയിടെ ചില പ്രവർത്തകർക്കെതിരെ നടന്ന അച്ചടക്കനടപടികൾ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |