SignIn
Kerala Kaumudi Online
Monday, 31 August 2026 1.18 AM IST

'കേരളം' കേരളീയരെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി

c-p-radhakrishnan

ആലപ്പുഴ: സംസ്ഥാനത്തിന്റെ പേര് 'കേരളം"എന്ന് മാറ്റിയതിൽ കേരളത്തിലെ ജനങ്ങളെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. പേരുമാറ്റം കേരളീയ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു. ആഗസ്റ്റ് 12ന് ബിൽ പാസാക്കുമ്പോൾ താനായിരുന്നു രാജ്യസഭയുടെ അദ്ധ്യക്ഷത വഹിച്ചിരുന്നത്. ഒരു ചരിത്രപരമായ തെറ്റ് തിരുത്തിയതിന്റെ സന്തോഷമാണ് കേരളത്തിൽ നിന്നുള്ള അംഗങ്ങളിൽ നിഴലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും മന്നത്ത് പത്മനാഭന്റെയും പരിശ്രമത്തിന്റെ അനന്തരഫലമായാണ് രാജ്യത്തെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി കേരളം മാറിയത്. ആദിശങ്കരാചാര്യരുടെ അദ്വൈത സന്ദേശം, ശ്രീനാരായണഗുരുവിന്റെ സമത്വ സന്ദേശം, മന്നത്ത് പത്മനാഭന്റെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ എന്നിവ ഭാരതത്തിന് കേരളം നൽകിയ മികച്ച സംഭാവനകളിൽ ഉൾപ്പെടുന്നുവെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: C P RADHAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA