
കൊച്ചി: എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിൽ സാക്ഷി വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒക്ടോബറിൽ തുടങ്ങും. ഡിസംബർ 6നകം വിചാരണ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഒക്ടോബർ 15 മുതൽ 17 ദിവസം സാക്ഷിവിസ്താരം നടക്കും. 8 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. 26 പ്രതികളാണ് കേസിലുള്ളത്. ആദ്യ 16പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്. അവർക്കെതിരെയുള്ള വിചാരണയായിരിക്കും ആദ്യ ഘട്ടത്തിൽ നടക്കുക. 2018 ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരു ദവിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ പോപ്പുലർഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |