SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

 ശ്രീനാരായണ ഗുരുദേവ ജയന്തി:..... ചെമ്പഴന്തി ഗുരുകുലത്തിൽ ആഘോഷം

1

ശ്രീകാര്യം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 172-ാമത് ഗുരുജയന്തി ആഘോഷം ആഗസ്റ്റ് 26, 27, 28 തീയതികളിൽ നടത്താൻ തീരുമാനം. ശിവഗിരിമഠം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. യോഗത്തിൽ ആഘോഷകമ്മിറ്റികൾക്ക് രൂപം നൽകി. മുഖ്യമന്ത്രി വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർ മുഖ്യ രക്ഷാധികാരികളാകും. ഡോ.ശശി തരൂർ എം.പി, വി.മുരളീധരൻ എം.എൽ.എ, മേയർ വി.വി.രാജേഷ്, കൗൺസിലർ കെ.കെ.ശൈലജ എന്നിവർ രക്ഷാധികാരികളായും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ സച്ചിദാനന്ദ സ്വാമി (പ്രസിഡന്റ്), ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ (സെക്രട്ടറി), വിശ്വ സാംസ്കാരിക കേന്ദ്രം സെക്രട്ടറി ശങ്കരാനന്ദ സ്വാമി, കുണ്ടൂർ എസ്.സനൽ (വർക്കിംഗ് പ്രസിഡന്റുമാർ), എസ്.സുരേഷ്കുമാർ എസ്.എൻ.വി (വൈസ് പ്രസിഡന്റ്), പി.എസ്.ഷിബു, അഡ്വ.പി.മഹാദേവൻ (ജോയിന്റ് സെക്രട്ടറിമാർ), അനീഷ് ചെമ്പഴന്തി (ജനറൽ കൺവീനർ), പി.എസ്. സുരേഷ്കുമാർ മാങ്കുഴി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അശോക് കുമാർ എസ്.ഗാന്ധിപുരം, മണികണ്ഠ പ്രസാദ്, മനു.ആർ, വി.അശോക്‌ കുമാർ എന്നിവരെ ഫൈനാൻസ് കമ്മിറ്റി കൺവീനർമാരായും ക്ഷേത്രം ആൻഡ് പൂജ കൺവീനർമാരായി സന്തോഷ് കുമാർ ഗാന്ധിപുരം, സി.രാജേന്ദ്രൻ, മനോഹരൻ എം.ജി.എം, ഘോഷയാത്ര കൺവീനർമാരായി അനിൽകുമാർ വയൽവാരം, രാജീവ്.എം, ഷിബു മണക്കൽ, വിഷ്ണു പുന്നവിള, ഗിരീശൻ എസ്.ആർ, വിഘ്നേഷ്, രാംകുമാർ, അനിൽ എം.എസ്, സുദർശനൻ, അന്നദാന കൺവീനർമാരായി രാജൻ. ജി, സനിൽകുമാർ.എസ്, സുനിൽകുമാർ, ഡി.ശിവൻ, ഗോകുൽ എസ്.രാജൻ, ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർമാരായി ശംഭു പ്രദീപ്, ഷൈജു കൃഷ്ണൻ, വിനയൻ, പബ്ലിസിറ്റി കൺവീനർമാരായി ജയശങ്കർ ജെ.വി, അഭിഷേക് എസ്.ജെ, മരാമത്ത് കൺവീനർമാരായി സോഹൻലാൽ.കെ, വിനോദ്.സി, വിവേക് വിജയൻ, കലാസാഹിത്യ മത്സര കൺവീനർമാരായി കെ.പി.സുധാകരൻ, ബൈജു എസ്.ആർ, മീഡിയ കൺവീനർമാരായി രാജേഷ് പുന്നവിള, വിപിൻ സുരേന്ദ്രൻ തുടങ്ങിയവരെയും തിരഞ്ഞെടുത്തു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച്,​ വിവിധ സമ്മേളനങ്ങൾ, സെമിനാറുകൾ, ജയന്തി ഘോഷയാത്ര, വിശേഷാൽ അന്നദാനം, കലാസാഹിത്യ മത്സരങ്ങൾ, ക്ഷേത്ര പൂജകൾ, പുഷ്പ, വൈദ്യുത ദീപാലങ്കാരങ്ങൾ എന്നിവ നടത്തുമെന്നും സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. ഫോൺ: 8281119121, 0471-2595121.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENARAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA