SignIn
Kerala Kaumudi Online
Friday, 10 July 2026 4.15 AM IST

സി.പി.എമ്മിലെ  അസ്വസ്ഥത ഇ.പിയിലൂടെ  പുറത്തേക്ക് 

READ ENGLISH VERSION
cpm-central-committe

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റം രാഷ്ട്രീയ വിവാദമാക്കി വി.ഡി. സതീശൻ സർക്കാരിനെ ആക്രമിക്കാനുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നീക്കത്തെ ഇ.പി. ജയരാജൻ തള്ളിപ്പറഞ്ഞത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. സംസ്ഥാന സർക്കാരിന് ഇ.പി. ജയരാജന്റെ പ്രസ്താവന ഗുണകരമായി.

തിരഞ്ഞെടുപ്പ് വരെ പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളായിരുന്നു ഇരുവരും. തിരഞ്ഞെടുപ്പിന് ശേഷം ഈ സ്ഥിതി മാറുകയും ഇവരുടെ നിലപാടുകൾ വിമർശന വിധേയമാകുകയും ചെയ്തു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എം.വി. ഗോവിന്ദനും സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഉയർത്തിക്കൊണ്ടുവന്ന ഒരു വിഷയത്തെ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പരസ്യമായി നിരാകരിച്ചു എന്നതാണ് കാതൽ. നിഗൂഢമെന്നും ദോഷകരമെന്നും ഇരുവരും ആവർത്തിച്ച് ആരോപിച്ചിരുന്ന വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായം പാർട്ടിയിലുണ്ടെന്ന് ഇതോടെ വ്യക്തമായി.

രണ്ടുപതിറ്റാണ്ടായി ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നപ്പോഴും പിണറായി വിജയൻ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നില്ല.എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെ പരോക്ഷമായി വിമർശിച്ച അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബിയെപോലും പിണറായി തള്ളിപ്പറഞ്ഞിരുന്നു. കണ്ണൂരിൽ സ്വാധീനമുള്ള ഇ.പി. ജയരാജനെ വിഴിഞ്ഞം വിഷയത്തിൽ തള്ളിപ്പറയാൻ പിണറായി തയ്യാറാവുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തിന്റെ മുൻനിരയിൽ നിൽക്കുന്ന നേതാവാണ് ഇ.പി. ജയരാജൻ. തന്റെ പ്രസ്താവന പാർട്ടിയിലുണ്ടാക്കാവുന്ന ചർച്ചകൾ മുൻകൂട്ടി കണ്ടുതന്നെയാണ് അദ്ദേഹം പ്രതികരണം നടത്തിയതെന്നാണ് സൂചന. വി.ഡി. സതീശൻ നടത്തിയ മാംഗ്ളൂർ യാത്രയെ വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പിച്ച് ഗുരുതര ആരോപണമാണ് എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഈ ആരോപണങ്ങളെയാകെ ഒരു പ്രതികരണത്തിലൂടെ റദ്ദാക്കുകയാണ് ഇ.പി.ജയരാജൻ ചെയ്തത്.

ഇ.പി. ജയരാജന്റെ വാക്കുകളാകും പ്രതിപക്ഷ ആരോപണം പ്രതിരോധിക്കാൻ യു.ഡി.എഫ് ഉപയോഗിക്കുക.

വി​മ​ത​രും​ ​വി​ഴി​ഞ്ഞ​വും:
സി.​പി.​എ​മ്മി​ൽ​ ​ഭി​ന്നത
#​എം.​വി.​ ​ഗോ​വി​ന്ദ​നെ
ത​ള്ളി​ ​ഇ.​പി.​ജ​യ​രാ​ജൻ

ക​ണ്ണൂ​ർ​:​ ​പാ​ർ​ട്ടി​വി​ട്ട​ ​വി​മ​ത​രെ​ ​സം​ബ​ന്ധി​ച്ചും​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​ഓ​ഹ​രി​കൈ​മാ​റ്റം​ ​സം​ബ​ന്ധി​ച്ചും​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദൻസ്വീ​ക​രി​ച്ച​ ​നി​ല​പാ​ടി​നെ
കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​നി​രാ​ക​രി​ച്ചു.
തെ​റ്റ് ​തി​രു​ത്തി​യ​വ​രെ​ ​തി​രി​ച്ചെ​ടു​ത്ത​ ​ച​രി​ത്രം​ ​പാ​ർ​ട്ടി​ക്കു​ണ്ട്.​ ​ന​ക്സ​ൽ​ ​പ്ര​സ്ഥാ​ന​ത്തി​ലേ​ക്ക് ​പോ​യ​വ​ർ​ ​പോ​ലും​ ​സി.​പി.​എ​മ്മി​ലേ​ക്ക് ​തി​രി​ച്ചു​വ​ന്നി​ട്ടു​ണ്ട്.​ ​ഓ​രോ​ ​ഘ​ട്ട​ത്തി​ലും​ ​പാ​ർ​ട്ടി​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
പാ​ർ​ട്ടി​ക്കെ​തി​രെ​ ​വി​മ​ത​രാ​യി​ ​മ​ത്സ​രി​ച്ച് ​എം.​എ​ൽ.​എ​ ​ആ​യ​വർ'​വ​ർ​ഗ​വ​ഞ്ച​ക​ർ​'​ ​ആ​ണെ​ന്നും​ ​പാ​ർ​ട്ടി​യി​ലേ​ക്ക് ​തി​രി​ച്ചു​വ​രു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യ്ക്ക് ​അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
വി​മ​ത​ർ​ക്ക് ​തെ​റ്റു​ ​തി​രു​ത്തി​ ​തി​രി​ച്ചു​വ​രാ​മെ​ന്ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​എം.​വി.​ ​ജ​യ​രാ​ജ​ൻ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​ആ​ ​പ്ര​തി​ക​ര​ണം.
വി​ഴി​ഞ്ഞം​ ​വി​ഷ​യ​ത്തി​ൽ​ ​വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​ത് ​കേ​ര​ള​ത്തി​ന് ​ഒ​ട്ടും​ ​ഗു​ണ​ക​ര​മ​ല്ലെ​ന്നും​ ​അ​ഴി​മ​തി​ ​ആ​രോ​പി​ക്കാ​ൻ​ ​താ​നി​ല്ലെ​ന്നും​ ​ഇ.​പി.​ജ​യ​രാ​ജൻവ്യ​ക്ത​മാ​ക്കി.
പി​ണ​റാ​യി​ ​വി​ജ​യ​നും​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​നും​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​നെ​ ​ഉ​ന്ന​മി​ട്ട് ​അ​ഴി​മ​തി​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ചി​രി​ക്കേ​യാ​ണ് ​ഇ.​പി​അ​തി​നെ​ ​ത​ള്ളി​പ്പ​റ​ഞ്ഞ​ത്.
ആ​രെ​ങ്കി​ലും​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​വ​ർ​ ​ത​ന്നെ​ ​അ​ത് ​വി​ശ​ദീ​ക​രി​ക്ക​ട്ടെ​യെ​ന്ന്ഇ.​പി.​പ​റ​ഞ്ഞു.
ക​രാ​ർ​ ​വ്യ​വ​സ്ഥ​യി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​മാ​റ്റം​ ​വ​രു​ത്ത​ണ​മെ​ങ്കി​ൽ​ ​സം​സ്ഥാ​ന​-​കേ​ന്ദ്ര​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​അ​നു​മ​തി​ ​നി​ർ​ബ​ന്ധ​മാ​ണെ​ന്നും​ ​ക​രാ​റു​കാ​ര​ന് ​മാ​ത്ര​മാ​യി​ ​പു​റം​ക​രാ​ർ​ ​ഉ​ണ്ടാ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​ഇ.​പി.​ചൂ​ണ്ടി​ക്കാ​ട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA