SignIn
Kerala Kaumudi Online
Friday, 10 July 2026 4.16 AM IST

കേരള സർവകലാശാല

a

പരീക്ഷാഫലം

ജനുവരിയിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്​റ്റർ എം.എ സോഷ്യോളജി (വിദൂരവിദ്യാഭ്യാസ വിഭാഗം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി ബയോടെക്‌നോളജി (മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം ക്യാമ്പസിലെ ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ.),​എം.ബി.എ ജനറൽ (ഈവനിംഗ് റെഗുലർ) പ്രവേശനത്തിന് 18ന് രാവിലെ 11മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.

നാല്, ആറ് സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി​.റ്റി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.എ ഏപ്രിൽ പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾ ടിക്ക​റ്റുമായി 17 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഇ.ജെ-5 സെക്ഷനിൽ ഹാജരാകണം.

ആറാം സെമസ്​റ്റർ ബി.എസ്‌സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 18 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ റീവാലുവേഷൻ സെക്ഷനിൽ ഹാജരാകണം.

അറബിക് വിഭാഗം നടത്തുന്ന ഹ്രസ്വകാല സർട്ടിഫിക്ക​റ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേ​റ്റീവ് അറബിക് (ഓൺലൈൻ) കോഴ്സിലേക്ക് 20ന് വൈകിട്ട് 5നകം അപേക്ഷിക്കാം. ഫോൺ- 04712308846, 9446827141.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA