
തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സ് പരിഷ്കരണ സമിതിയുടെ റിപ്പോർട്ടിൽ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ. 14ന് ചേരുന്ന കൗൺസിലിന്റെ എക്സിക്യൂട്ടീവ് ബോഡിയിലാണ് റിപ്പോർട്ട് അംഗീകരിക്കുക. ഈ റിപ്പോർട്ടായിരിക്കും സർക്കാരിനും സർവകലാശാലകൾക്കും കൈമാറുക. അതിന് മുമ്പുള്ള കരട് രേഖകൾക്ക് നിയമപരമായ പ്രാബല്യമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.അച്യുത്ശങ്കർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |