SignIn
Kerala Kaumudi Online
Sunday, 19 July 2026 9.17 PM IST

38 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്

aa

തിരുവനന്തപുരം:ഉപ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന 38 തദ്ദേശ വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ.ശേഷാദ്രിനാഥൻ അറിയിച്ചു.

എറണാകുളം,കോഴിക്കോട് കോർപറേഷനുകളിലേയും ചാലക്കുടി,ചിറ്റൂർ,മട്ടന്നൂർ മുനിസിപ്പാലിറ്റികളിലേയും, തിരുവനന്തപുരം,കോട്ടയം ,പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെയും ഓരോ വാർഡിലും, 7 ബ്ളോക്ക് പഞ്ചായത്ത് വാർഡുകളിലും,

,23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപ തിരഞ്ഞെടുപ്പ്. ഇവിടങ്ങളിലെ കരട് വോട്ടർപട്ടിക 21നും,.ആഗസ്റ്റ് 19ന് അന്തിമ വോട്ടർ പട്ടികയും പുറത്തിറക്കും.കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലായ് 21 മുതൽ ഓഗസ്റ്റ് 5 വരെ അപേക്ഷ നൽകാം. 2026 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാൻ. ഓൺലൈനായി www.sec.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
പട്ടികയിലെ ഉള്ളടക്കത്തിൽ ഭേദഗതി വരുത്തുന്നതിനും നിയോജക മണ്ഡലം/വാർഡ് എന്നിവയിൽ സ്ഥാനമാറ്റം വരുത്തുന്നതിനുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാൽ വഴിയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി വാർഡുകളിൽ അതത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ ഫോം 4 എ യിൽ ഓൺലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടർപട്ടിക തയ്യാറാക്കും. അതിനുള്ള ഫോം കമ്മീഷന്റെ വെബ് സൈറ്റിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA