SignIn
Kerala Kaumudi Online
Sunday, 16 August 2026 3.41 AM IST

ദേശീയ പതാകയോട് അനാദരവ്

police-case

□സംഭവം കൂത്താട്ടുകുളം സബ് രജിസ്ട്രാർ ഓഫീസിൽ

കൂത്താട്ടുകുളം: സബ് രജിസ്ട്രാർ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കെട്ടിടത്തിന്റെ മുൻവശത്തെ ഗ്രില്ലിൽ താഴ്ത്തിക്കെട്ടിയ നിലയിൽ പതാക കണ്ടെത്തിയതിനെത്തുടർന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകരും നാട്ടുകാരും നൽകിയ പരാതിയിലാണ് നടപടി.

കൊടിമരത്തിൽ യഥാവിധി ഉയർത്തുന്നതിന് പകരം ഗ്രില്ലിൽ ഒന്നര മീറ്ററിൽ താഴെ ഉയരത്തിൽ പതാക കെട്ടിവച്ച നിലയിലായിരുന്നു. പതാക ഉയർത്താൻ ഉത്തരവാദിപ്പെട്ട ഉദ്യോഗസ്ഥരാരും രാവിലെ ഓഫീസിലെത്തിയിരുന്നില്ല. വിവരമറിഞ്ഞ് ഉച്ചയോടെ സ്ഥലത്തെത്തിയ കൂത്താട്ടുകുളം പൊലീസ് പതാക അഴിച്ചു മാറ്റി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA