SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

ബിരുദധാരികൾ തൊഴിൽ സൃഷ്ടിക്കുന്നവരാകണം:ഗവർണർ

aa

തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയം തൊഴിൽ തേടുന്നവരെയല്ല, തൊഴിൽ സൃഷ്ടിക്കുന്നവരെയാണ് ലക്ഷ്യമിടുന്നതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. വലിയമലയിലെ ഐ.ഐ.എസ്.ടി ക്യാമ്പസിൽ 14-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ യുവശാസ്ത്രജ്ഞരുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ബിരുദ സർട്ടിഫിക്കറ്റുകളും അക്കാദമിക് രംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള മെഡലുകളും പുരസ്‌കാരങ്ങളും ഗവർണർ സമ്മാനിച്ചു. ചാൻസലർ ഡോ.ബി.എൻ.സുരേഷ് അദ്ധ്യക്ഷനായി. വി.എസ്.എസ്.സി ഡയറക്ടർ ഡോ.യു.പി.രാജീവ് വിശിഷ്ടാതിഥിയായി. വൈസ് ചാൻസലർ പ്രൊഫ.ദീപാങ്കർ ബാനർജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി.നാരായണൻ, പ്രോ വൈസ് ചാൻസലർ ഡോ.കുരുവിള ജോസഫ്, എൽ.പി.എസ്.സി ഡയറക്ടർ ഡോ.എൻ.ജയൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA