SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

വിമർശിച്ച് എം.വി. ഗോവിന്ദൻ ചെന്നിത്തല ആദ്യം തൂഫാൻ നടത്തേണ്ടത് സ്വന്തം പാർട്ടിയിൽ

1

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാൻ ആദ്യം നടത്തേണ്ടത് സ്വന്തം പാർട്ടിക്കുള്ളിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ആളുകൾ തന്നെ ലഹരി കടത്തുന്നവരായി മാറുന്നത് ഗൗരവമായ കാര്യമാണ്. മയക്കുമരുന്ന് കടത്തിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ പിടിയിലായി എന്ന വാർത്തയാണ് പുറത്തുവരുന്നത്.

മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി തന്റെ ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. യൂത്ത് കോൺഗ്രസ് ഭാരവാഹി മുഹമ്മദ് ഹുസൈൻ, അബ്ബാസ് എന്നിവരടക്കമാണ് പിടിയിലായത്. ഇവരെല്ലാം കോൺഗ്രസിന്റെ പ്രധാന നേതാക്കളും വി.ഡി.സതീശന്റെ അടുപ്പക്കാരുമാണ്. ഹുസൈന്റെ ഫേസ്ബുക്കിൽ അദ്ദേഹം സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സതീശന്റെ പേരിലുള്ള ഗ്രൂപ്പുകളുടെ അഡ്മിൻ ആയിരുന്നു ഇദ്ദേഹം. മുഖ്യമന്ത്രിക്കെതിരെയുള്ള ഇത്തരം വാർത്തകൾ ഒഴിവാക്കുന്നതിന് മെറ്റയെ ദുരുപയോഗിക്കുകയാണ്.

ടി.ജി.മോഹൻദാസിന് ജാമ്യം ലഭിക്കാനാവശ്യമായ എല്ലാ സൗകര്യവും പൊലീസും പ്രോസിക്യൂഷനും ഒരുക്കിക്കൊടുത്തു. ഇത് കോൺഗ്രസ്- ബി.ജെ.പി ഡീലിന് തെളിവാണ്. വന്ദേമാതരത്തിന്റെ രണ്ടു ചരണങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നതാണ് സി.പി.എം നിലപാട്.

കടലിലെ രക്ഷാദൗത്യത്തിലുണ്ടായ ഗുരുതര വീഴ്ച മറച്ചുവയ്ക്കാനാണ് ശ്രമം. ദുരന്തം ഉണ്ടായപ്പോൾതന്നെ ഊർജ്ജസ്വലമായി തെരച്ചിൽ നടത്തിയില്ല. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും സഹായം തേടാൻ എന്തിനാണ് സംസ്ഥാന സർക്കാർ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ സഹായം തേടിയത്.

വീണുകിട്ടുന്ന ഓരോ അവസരവും ബി.ജെ.പിയുമായി പാലമിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രക്ഷാദൗത്യത്തിൽ സർക്കാർ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുവെന്ന ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിന്റെ പരാമർശം ആളുകൾ പരിഹാസത്തോടെയാകും കാണുക.

പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വി​ന്
മു​റി​ ​അ​സം​ബ​ന്ധം

നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വി​ന്റെ​ ​മു​റി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ്പീ​ക്ക​റു​ടെ​ ​പ്ര​തി​ക​ര​ണം​ ​ശു​ദ്ധ​ ​അ​സം​ബ​ന്ധ​മാ​ണെ​ന്ന് ​എം.​വി.​ ​ഗോ​വി​ന്ദ​ൻ.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​കാ​ര്യ​വും​ ​ആ​ലോ​ചി​ച്ചി​ട്ടി​ല്ല.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​ക​ത്ത് ​കൊ​ടു​ത്തി​ട്ടി​ല്ല.​ ​കൊ​ടു​ക്കു​ന്ന​ ​പ്ര​ശ്ന​വു​മി​ല്ല.​ ​'​സ്ഥ​ലം​ ​മാ​റ്റും,​ ​കാ​ത്തി​രു​ന്നോ​'​ ​എ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ​രാ​മ​ർ​ശം​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​ണ്.​ ​ഭ​ര​ണ​ക​ക്ഷി​യു​ടെ​ ​സ​ർ​വീ​സ് ​സം​ഘ​ട​ന​ ​താ​ല്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് ​തു​ള്ളേ​ണ്ട​ ​ആ​ള​ല്ല​ ​മു​ഖ്യ​മ​ന്ത്രി.​ ​ഇ​പ്പോ​ഴു​ള്ള​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ശ്ര​ദ്ധ​ ​തി​രി​ക്കാ​നാ​ണ് ​മെ​സി​ ​വി​ഷ​യം​ ​കൊ​ണ്ടു​വ​രു​ന്ന​ത്.​ ​മെ​സി​യെ​ ​ഇ​വി​ടെ​ ​കൊ​ണ്ടു​വ​രു​മെ​ന്ന് ​പ​റ​ഞ്ഞ​ത് ​മാ​ത്ര​മേ​ ​ത​നി​ക്ക​റി​യൂ.​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​പേ​രി​ൽ​ ​ക്ര​മ​ക്കേ​ട് ​ന​ട​ക്കാ​ൻ​ ​ഒ​രു​ ​സാ​ധ്യ​ത​യു​മി​ല്ല.​ ​ഇ​ട​പാ​ടു​ക​ൾ​ക്ക് ​കൃ​ത്യ​മാ​യി​ ​രേ​ഖ​യു​ണ്ടാ​വും.​ ​ഒ​രു​ ​രേ​ഖ​യു​മി​ല്ലെ​ന്നാ​ണ് ​കാ​യി​ക​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​റി​പ്പോ​ർ​ട്ടെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ​ ​സെ​ക്ര​ട്ട​റി​യ​ല്ലേ​ ​അ​തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ ​എ​ന്നാ​യി​രു​ന്നു​ ​പ്ര​തി​ക​ര​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA