
തിരുവനന്തപുരം: സംസ്ഥാനത്ത് അരമണിക്കൂർ ലോഡ്ഷെഡിംഗ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം മിതപ്പെടുത്താൻ ജനം മുൻകൈയ്യെടുക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു. വൈകിട്ട് 6നും രാത്രി 12നുമിടയിൽ വാഹനചാർജിംഗ് ഒഴിവാക്കണം. എ.സിയുടെ താപനില 24- 26 ഡിഗ്രി സെൽഷ്യസിൽ നിലനിറുത്തണം. രാത്രിയിൽ ഇൻഡക്ഷൻ കുക്കർ, ഹീറ്റർ, അയൺ ബോക്സ്, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് എന്നിവ ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |