
തൊടുപുഴ: അഞ്ച് മണ്ഡലങ്ങളും മൂന്നര പതിറ്റാണ്ടിന് ശേഷം യു.ഡി.എഫിന്. നാലെണ്ണം കോൺഗ്രസിന്. 20 വർഷമായി കോൺഗ്രസിന് എം.എൽ.എ ഇല്ലായിരുന്നു. കാൽനൂറ്റാണ്ടു കൈവശംവച്ച ഇടുക്കി മന്ത്രി റോഷി അഗസ്റ്റിന് നഷ്ടപ്പെട്ടു. 23,822 വോട്ടുകൾക്കാണ് കോൺഗ്രസിലെ റോയ് കെ. പൗലോസിനോട് തോറ്റത്.
25 വർഷമായി സി.പി.എം വിജയിക്കുന്ന ഉടുമ്പഞ്ചോലയിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ കോൺഗ്രസിലെ സേനാപതി വേണുവിനോട് 20,021 വോട്ടിന് തോറ്റു. തൊടുപുഴയിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിന് 44,291 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം. സി.പി.എം കുത്തകയായ ദേവികുളത്ത് എം.എൽ.എയായ എ. രാജയെ കോൺഗ്രസിലെ എഫ്. രാജ 5,233 വോട്ടുകൾക്ക് തോൽപ്പിച്ചു. പീരുമേട്ടിൽ,കോൺഗ്രസിലെ സിറിയക് തോമസ് 27,634 വോട്ടുകൾക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെ തോൽപ്പിച്ചു.
ആകെ സീറ്റ്-05
2026
എൽ.ഡി.എഫ്-00
യു.ഡി.എഫ്-05
എൻ.ഡി.എ-00
2021
ആകെ സീറ്റ്-05
എൽ.ഡി.എഫ്-04
യു.ഡി.എഫ്-01
എൻ.ഡി.എ-00
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |