SignIn
Kerala Kaumudi Online
Monday, 25 May 2026 1.58 AM IST

രാജ്യം നേരിടുന്ന പ്രതിസന്ധി സർക്കാരില്ലെന്നത്: കെ.സി

d

ഗുരുവായൂർ: ജനങ്ങളുടെ പ്രശ്‌നം നേരിടാൻ കഴിവുള്ള സർക്കാരില്ലാത്തതാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. രാജ്യത്തെ ചെറുപ്പക്കാരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടതിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.

തൊഴിലില്ലായ്മയും വിലക്കയറ്റവും നിയന്ത്രിക്കാൻ കേന്ദ്രത്തിന് മാർഗങ്ങളില്ല. സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോഷമാണ് പ്രകടമാകുന്നത്. പ്രതിഷേധങ്ങളെ നിയമവിരുദ്ധ മാർഗങ്ങളിലൂടെ അമർച്ച ചെയ്യരുത്. എം.എസ്.എം.ഇയെ തകർത്തും തൊഴിലവസരങ്ങൾ ഇല്ലാതാക്കിയും അഗ്നിവീർ പദ്ധതി നടപ്പാക്കിയും കേന്ദ്രം ചെറുപ്പക്കാരുടെ അവസരങ്ങൾ പരിമിതപ്പെടുത്തി.

ഇന്ധനവില തുടർച്ചയായി ഉയരുമ്പോഴും ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ തയ്യാറാകുന്നില്ല. ക്രൂഡോയിൽ വില കുറഞ്ഞപ്പോൾ എക്‌സൈസ് നികുതി ഉയർത്തി അമിതവില ഈടാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ യുവത്വത്തിന് വിശ്വാസം നഷ്ടപ്പെടുന്നതിനാലാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപം കൊള്ളുന്നതെന്ന് പറയാനാകില്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA