
തൊടുപുഴ : പഹൽഹാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമത്തിൽ ദേശവിരുദ്ധമായ രീതിയിൽ കമന്റിട്ട യുവാവിനെതിരെ പൊലീസ് യു.എ.പി.എ ചുമത്തി. നോർത്ത് പറവൂർ സ്വദേശിയായ മുഹമ്മദ് സനൂപ് (26) ആണ് റിമാൻഡിലായത്. സൗദിയിൽ ജോലി ചെയ്യുന്ന യുവാവ് കരിപ്പൂരിൽ വിമാനമിറങ്ങിയപ്പോൾ വെള്ളിയാഴ്ച പുലർച്ചെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീനഭാരതിയുടെ പരാതിയിലാണ് പൊലീസ് നടപടി. ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ മകൾ മാദ്ധ്യ മങ്ങളോട് വിവരിക്കുന്ന സംഭവം സംപ്രേക്ഷണം ചെയ്തതിന്റെ അടിയിൽ ദേശവിരുദ്ധമായ കമന്റാണ് പരാതിക്കടിസ്ഥാനം. കമന്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം ഒരു വർഷം മുമ്പാണ് അദീന മുട്ടം പൊലീസിൽ പരാതി നൽകിയത്. വിദേശത്തുനിന്നും രാഷ്ട്രവിരുദ്ധമായ കമന്റ് സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്തതായിട്ടായിരുന്നു പരാതി. . പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ് ഇയാൾ ചെയ്തത് ഗുരുതരമായ കുറ്റമാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. മുട്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |