
തിരുവനന്തപുരം: നിലവിലുണ്ടായിരുന്ന ആറ് ഇടതുപക്ഷ അംഗങ്ങളെ മാറ്റി, കേരള സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിച്ച് സർക്കാർ ഉത്തരവ്. ഇതോടെ സിൻഡിക്കേറ്റിൽ യു.ഡി.എഫിന് ഭൂരിപക്ഷമായി. അഡ്വ.ജി.മുരളീധരൻ, ഡോ.ഷിജൂഖാൻ, മുൻ എം.എൽ.എ ആർ.രാജേഷ്, ഡോ.എസ്.ജയൻ, പ്രൊഫ.പി.എസ്.രാധാമണി, പ്രൊഫ.ബിപിൻ കെ.ജോസ് എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ. ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനെ ഐ.ടി. വിദഗ്ദ്ധനായി ഉൾപ്പെടുത്തി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ പുതിയ പട്ടികയിൽ ഇടംപിടിച്ചു. അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ പ്രൊഫ.സിബി സി.ബാബു, യൂണിവേഴ്സിറ്റി അറബിക് വകുപ്പിലെ അസി. പ്രൊഫസർ വി.നൗഷാദ്, വിമൻസ് കോളേജിലെ റിട്ട. പ്രൊഫസർ കെ.അനിൽകുമാർ, യൂണിവേഴ്സിറ്റി ലിംഗ്വിസ്റ്റിക്സ് വകുപ്പിലെ അസി. പ്രൊഫ. എസ്.പ്രേമ എന്നിവരാണ് പുതിയ അംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |