SignIn
Kerala Kaumudi Online
Friday, 10 July 2026 4.16 AM IST

അഫിലിയേഷൻ ശുപാർശകൾ റദ്ദാക്കി കേരള സിൻഡിക്കേറ്റ്

k

തിരുവനന്തപുരം: പുതിയ കോളേജുകൾക്കും കോഴ്സുകൾക്കും അഫിലിയേഷൻ നൽകുന്നതിനുള്ള മുൻ സിൻഡിക്കേറ്റ് സ്ഥിരം സമിതിയുടെ ശുപാർശകൾ കേരള സർവകലാശാല സിൻഡിക്കേറ്ര് റദ്ദാക്കി. വീണ്ടും പരിശോധന പൂർത്തിയാക്കി സർക്കാരിലേക്ക് ശുപാർശ നൽകും. പുതിയ കോഴ്സുകൾക്കും കോളേജുകൾക്കുമായുള്ള ശുപാർശ നൽകാൻ ഇടതംഗങ്ങൾ സാമ്പത്തിക അഴിമതി നടത്തിയെന്ന ആരോപണങ്ങളെത്തുടർന്നാണിത്. യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ, സ്റ്റേഡിയം എന്നിവ നവീകരിക്കാനും, യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനോട് ചേർന്നുള്ള സർവകലാശാല വകുപ്പിൽ ജിംനേഷ്യം ഉൾപ്പെടെയുള്ള സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാനും സിനഡിക്കേറ്റ് യോഗം തീരുമാനിച്ചു. സ്റ്റുഡൻസ് സർവീസ് ഡയറക്ടർ,ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ,പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ,മലയാള മഹാനിഘണ്ടു എഡിറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA