
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സർക്കാരിൽ നിന്ന് അധിക ധനസഹായമായി 100 കോടി അനുവദിച്ചിട്ടും താത്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയില്ല. സ്ഥിരം ജീവനക്കാർക്ക് 30ന് ശമ്പളം നൽകി കൈയടി നേടിയ മാനേജ്മെന്റ് താത്കാലിക ജീവനക്കാരെ മറന്നു. സ്വിഫ്റ്റിലെ ജീവനക്കാർക്കും അഞ്ചിനു മുമ്പ് ശമ്പളം നൽകിയിരുന്നു. മേയിൽ 800 സ്ഥിരം ജീവനക്കാർ കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചിരുന്നു. അപ്പോൾ ഡ്യൂട്ടി മുടങ്ങിതിരിക്കാൻ താത്കാലികക്കാരെയാണ് ആശ്രയിച്ചത്. ഒരു ഡ്യൂട്ടി ചെയ്തിരുന്നവർക്ക് ഒന്നര ഡ്യൂട്ടി ലഭിച്ചു. കൂടുതൽ ഡ്യൂട്ടി ചെയ്തത് സന്തോഷത്തോടെയാണെങ്കിലും ചെയ്ത ജോലിക്കു കൂലി കിട്ടാതെ കഷ്ടപ്പെടുത്തുന്നത് എന്തിനെന്നാണ് താത്കാലിക ജീവനക്കാർ ചോദിക്കുന്നത്.3200 താത്കാലിക ജീവനക്കാരാണ് കോർപ്പറേഷനിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |