SignIn
Kerala Kaumudi Online
Friday, 10 July 2026 4.16 AM IST

നാടിന്റെ വികസനത്തിന് തുരങ്കപ്പാത അനിവാര്യം: പിണറായി വിജയൻ

d

കൽപ്പറ്റ: നാടിന്റെ വികസനത്തിന് തുരങ്കപ്പാത അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കള്ളാടി ദുരന്ത ഭൂമി സന്ദർശിച്ചശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്കപ്പാതയ്ക്ക് സമ്മർദ്ദം ചെലുത്തി അനുമതി വാങ്ങിയെടുത്തുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അനുചിതമാണ്. കേന്ദ്ര പാരിസ്ഥിതിക അനുമതിക്കെതിരെ ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും സമർപ്പിച്ച ഹർജികൾ കോടതികൾ തള്ളിയിരുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തുരങ്കപ്പാതയുടെ നിർമ്മാണം തുടങ്ങിയത്. ഓരോ ഘട്ടത്തിലും ആവശ്യമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

തുരങ്കപ്പാത പ്രദേശത്തെ മണ്ണിടിച്ചിലിൽ സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിൽ സംവിധാനം പരാജയപ്പെട്ടു. വടക്കൻകേരളത്തിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ടായിരുന്നിട്ടും മുൻകരുതലുകൾ സ്വീകരിച്ചില്ല. ജൂൺ 20ന്‌ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിലും പൊതുമരാമത്ത് വകുപ്പിന്റെ യോഗത്തിലും തുരങ്കപ്പാത പ്രദേശത്തെ മണ്ണ് അപകട സാദ്ധ്യതയുള്ളതായി വിലയിരുത്തിയിരുന്നു. എങ്കിലും നടപടിയുണ്ടായില്ല. ദുരന്തനിവാരണത്തിൽ ഏകോപനമില്ലെന്നും പ്രാപ്തരായവരെ ഉൾപ്പെടുത്തി സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും സ്ത്രീകൾക്ക് മാറാൻ വസ്ത്രങ്ങൾ പോലുമില്ലാത്ത സ്ഥിതിയാണെന്നും കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിൽ പ്രതിപക്ഷം സർക്കാരിനൊപ്പമുണ്ടാകും. ദുരന്തത്തെ 'മനുഷ്യനിർമ്മിതം" എന്ന് ഉടൻ വിധിയെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA