SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

പി.എം ശ്രീ പദ്ധതി ഫുൾസ്പീഡിൽ നടപ്പാക്കാൻ യു.ഡി.എഫ് യോഗത്തിൽ ധാരണ

READ ENGLISH VERSION
d

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി വി.ഡി സർക്കാർ നടപ്പാക്കും. പദ്ധതിയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് യോഗത്തിൽ ധാരണയായി. എവിടെയെല്ലാമാണ് നടപ്പിലാക്കേണ്ടത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് തീരുമാനിക്കും. മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാവും നടപടികൾ.

പി.എം ശ്രീ വിഷയത്തിൽ മുസ്ലീം ലീഗ് നേരത്തെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ,​ ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തിന്റെ പൊതുവികാരത്തോട് ലീഗ് പ്രതിനിധികളും യോജിച്ചു. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിനു കിട്ടേണ്ട ന്യായമായ ഫണ്ട് വേണ്ടെന്ന് വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ഘടകകക്ഷികൾ പ്രകടിപ്പിച്ചത്. പാഠ്യവിഷയം സംബന്ധിച്ച് സംസ്ഥാനത്തിന് തീരുമാനമെടുക്കാനുള്ള അവസരമുണ്ടെന്നും യോഗം നിരീക്ഷിച്ചു.

കഴിഞ്ഞ സർക്കാർ ഒപ്പുവച്ച പി.എം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രത്തിൽ നിന്നു പിൻവാങ്ങാൻ കഴിയില്ലെന്ന് യു.ഡി.എഫ് യോഗത്തിനുശേഷം കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ക്യാബനറ്റ് പദവികൾ ആർക്കൊക്കെ എന്നത് സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കു മുമ്പ് തീരുമാനമെടുക്കും. ഭരണപരിഷ്കാര കമ്മിഷൻ, വയോജന കമ്മിഷൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്നീ പദവികളുടെ കാര്യത്തിലാണ് തീരുമാനം വരേണ്ടത്. ലീഗ്, കേരളകോൺഗ്രസ്, ഫോർവേഡ് ബ്ളോക്ക്, കേരള ഡെമോക്രാറ്റിക് പാർട്ടി എന്നിവരാണ് ഈ പദവികൾക്കായി അവകാശവാദം ഉന്നയിച്ചിട്ടുള്ളത്.

ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഘടകകക്ഷികൾ പൂർണ പിന്തുണ അർപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ യോഗം അഭിനന്ദിച്ചു. 10 വർഷങ്ങൾക്കു ശേഷമാണ് ക്ളിഫ് ഹൗസിൽ യു.ഡി.എഫ് യോഗം ചേരുന്നത്. രാവിലെ 11.30 ഓടെ തുടങ്ങിയ യോഗം ഒരുമണിയോടെയാണ് സമാപിച്ചത്.

കേ​ര​ള​ത്തിൽ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല​:​ ​കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​പി.​എം​ ​ശ്രീ​ ​ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​സ​ഹ​മ​ന്ത്രി​ ​ജ​യ​ന്ത് ​ചൗ​ധ​രി​ ​പ​റ​ഞ്ഞു.​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​ജെ​ബി​ ​മേ​ത്ത​റി​ന് ​മ​റു​പ​ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ 2025​ ​ഒ​ക്‌​ടോ​ബ​ർ​ 23​ന് ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പു​വ​ച്ചു.​ ​എ​ന്നാ​ൽ,​​​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​സ്കൂ​ളു​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​പ്ര​ക്രി​യ​യി​ൽ​ ​കേ​ര​ളം​ ​പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.
കേ​ര​ള​ത്തി​ലെ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ​പി.​ ​എം​ ​ശ്രീ​യു​ടെ​ ​യാ​തൊ​രു​ ​ഫ​ണ്ടും​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​വി​ദ്യാ​ഭ്യാ​സ​ ​അ​വ​കാ​ശ​ ​നി​യ​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ 99.27​ ​കോ​ടി​ ​രൂ​പ​ ​കേ​ന്ദ്രം​ ​ന​ൽ​കി.​ ​പി.​എം​ ​ശ്രീ​ക്കാ​യി​ ​പ്ര​ത്യേ​കം​ ​ഫ​ണ്ടു​ക​ൾ​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​വി​ട്ടു​നി​ന്ന​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​മേ​യി​ൽ​ ​ഒ​പ്പി​ട്ടു.​ ​രാ​ജ്യ​ത്ത് ​ആ​കെ​ 13092​ ​പി.​എം​ ​ശ്രീ​ ​സ്‌​കൂ​ളു​ക​ളു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA