SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

എ.​എ​ൻ​ ​.ഷം​സീ​ർ​ ​പ്ര​സ്താ​വ​ന​ ​പി​ൻ​വ​ലി​ച്ച് ഖേദം പ്രകടിപ്പിക്കണം: യോഗം കൗൺസിൽ

d

ചേ​ർ​ത്ത​ല​:​ ​എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​

ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​ ​ഉത്തരവാദിയാക്കുന്ന തരത്തിൽ മു​ൻ​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ​ ​ന​ട​ത്തി​യ​ ​പ്ര​സ്താ​വ​ന​ പിൻവലിച്ച് യോഗത്തോടും,അതിലെ

ലക്ഷക്കണക്കിന് അംഗങ്ങളോടും ഖേദം പ്രകടിപ്പിക്കണമെന്ന് യോഗം കൗൺസിൽ

പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​മ​ഹ​ത്താ​യ​ ​ദ​ർ​ശ​ന​ത്തി​ൽ​ ​രൂ​പം ​കൊ​ണ്ട​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ഒ​രു​ ​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​സാ​മൂ​ഹി​ക​ ​ന​വോ​ത്ഥാ​നം,​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി,​ ​പി​ന്നാ​ക്ക​ ​

വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ശാ​ക്തീ​ക​ര​ണം,​ ​ജ​നാ​ധി​പ​ത്യ​ ​മൂ​ല്യ​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണം​ ​എ​ന്നി​വ​യ്ക്കാ​യി​ ​

പ്ര​വ​ർ​ത്തി​ക്കുന്ന​ ​പ്ര​സ്ഥാ​ന​മാ​ണ്.​ ​അ​ത്ത​രമൊരു​ ​പ്ര​സ്ഥാ​ന​ത്തെ​യും​ ​അ​തി​ന്റെ​

നേ​തൃ​ത്വ​ത്തെ​യും​ ​രാ​ഷ്ട്രീ​യ​ ​പ​രാ​ജ​യ​ങ്ങ​ൾ​ക്ക് ​ബ​ലി​യാ​ടാ​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ച​രി​ത്ര​ത്തോ​ടും​ ​

സാ​മൂ​ഹ്യ​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളോ​ടു​മു​ള്ള​ ​അ​നാ​ദ​ര​വാ​ണ്.​ ​​ ​

മൂ​ന്ന് ​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന്റെ​ ​നേ​തൃ​ത്വ​ത്തിൽ​ യോ​ഗം​ ​സാ​മൂ​ഹി​ക​ ​

നീ​തി,​ ​വി​ദ്യാ​ഭ്യാ​സം,​ ​സാ​മ്പ​ത്തി​ക​ ​ശാ​ക്തീ​ക​ര​ണം,​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​അ​വ​കാ​ശ​ ​

സം​ര​ക്ഷ​ണം​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ർ​ണാ​യ​ക​ ​ഇ​ട​പെ​ട​ലു​ക​ളാണ് ​ന​ട​ത്തുന്നത്.ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​സ​മ​ത്വ​ ദ​ർ​ശ​ന​ത്തി​ലും​ ​ജ​നാ​ധി​പ​ത്യ​ ​മൂ​ല്യ​ങ്ങ​ളി​ലും​ ​ഉ​റ​ച്ച​ ​വി​ശ്വാ​സ​ത്തോ​ടെ,​

​സ​മൂ​ഹ​ത്തി​ന്റെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​പോ​രാ​ട്ടം​ ​​യോ​ഗം​ തു​ട​ർ​ന്നും​ ​ശ​ക്ത​മാ​യി​ ​

മു​ന്നോ​ട്ട് ​കൊ​ണ്ടു​ പോ​കു​മെ​ന്നും​ ​കൗ​ൺ​സി​ൽ​ ​ഏ​ക​ക​ണ്ഠ​മാ​യി​ പ്ര​ഖ്യാ​പി​ച്ചു.​ ​

പ്രസിഡന്റ് ഡോ.​ ​എം​ ​എ​ൻ​ .​സോ​മ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​

വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​സ​ന്തോ​ഷ് ​അ​ര​യാ​ക്ക​ണ്ടി​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​യോ​ഗം​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​പി.​സു​ന്ദ​ര​ൻ,​ ​പി.​എ​സ്.​എ​ൻ​ ​ബാ​ബു,​ ​വി​പി​ൻ​രാ​ജ്,​ ​ബേ​ബി​റാം,​ ​പി.​കെ. ​പ്ര​സ​ന്ന​ൻ​ ,​ ​പി.​ടി​ .​ ​മ​ന്മ​ദ​ൻ,​ ​സ​ന്ദീ​പ് ​പ​ച്ച​യി​ൽ,​ ​

എ​ബി​ൻ​ ​അ​മ്പാ​ടി​യി​ൽ,​ ​ സി.​എം​ ​ബാ​ബു എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA