SignIn
Kerala Kaumudi Online
Friday, 14 August 2026 2.48 AM IST

സെക്രട്ടറി നിയമനമായില്ല, നിയമവകുപ്പിൽ ഇൻചാർജ് ഭരണം

s

തിരുവനന്തപുരം: പുതിയ നിയമസെക്രട്ടറിയുടെ നിയമനത്തിനുള്ള നടപടികൾ പൂർത്തിയാവാത്ത സാഹചര്യത്തിൽ സംസ്ഥാന നിയമവകുപ്പിൽ ഇൻചാർജ് ഭരണം. സ്പെഷ്യൽ സെക്രട്ടറി ജി.എസ്.ആശയ്ക്ക് നിയമ സെക്രട്ടറിയുടെ പൂർണ അധിക ചുമതല നൽകി പൊതുഭരണവകുപ്പ് ഉത്തരവായി. നിയമ സെക്രട്ടറിയായി അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചിരുന്ന കെ. ജി. സനൽ കുമാർ കാലാവധി പൂർത്തിയാക്കി മാതൃവകുപ്പായ ജുഡീഷ്യൽ വകുപ്പിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഉത്തരവ്. അന്യത്രസേവന വ്യവസ്ഥയിലുള്ള നിയമന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇപ്പോഴുള്ളത് താത്കാലിക ക്രമീകരണമാണെന്നുമാണ് സർക്കാർ ഉത്തരവിലുള്ളത്. ഹൈക്കോടതിയിൽ നിന്നും പാനൽ വിളിക്കാനുള്ള നടപടികൾ അകാരണമായി വൈകിപ്പിച്ചതിനാലാണ് ഇൻചാർജ് ഭരണം വേണ്ടിവന്നതെന്നും ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA